Flash News

മുല്ലപ്പെരിയാറില്‍ ചോര്‍ച്ച; പരിശോധന ഇന്നും തുടരും

മുല്ലപ്പെരിയാറില്‍ ചോര്‍ച്ച; പരിശോധന ഇന്നും തുടരും
X
mullaperiyar dam

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധന ഇന്ന് തുടരും.ജലനിരപ്പ് 139 അടിയോടടുത്തതിനെ തുടര്‍ന്നാണ് ഇന്നലെ പരിശോധന നടത്തിയത്. ഇതേതുടര്‍ന്ന് ആറ് സ്ഥലങ്ങളിലായി ചെറിയ തോതില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു.10,11,17,18 ബ്ലോക്കുകള്‍ ഉള്‍പ്പെടെയാണ് ചോര്‍ച്ച ശക്തമായിരിക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിലെ ചോര്‍ച്ച കൂടുതല്‍ ശക്തമായിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു സെക്കന്റില്‍ 1104 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
Next Story

RELATED STORIES

Share it