മുല്ലപ്പെരിയാര്‍: സഭയില്‍ കേരള-തമിഴ്‌നാട് എംപിമാരുടെ വാഗ്വാദം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിഷയം ഉന്നയിക്കുന്നതിനിടെ ലോക്‌സഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ വാഗ്വാദം. അണക്കെട്ടിന്റെ സുരക്ഷാവിഷയം ഉന്നയിക്കുന്നതിനെ എതിര്‍ത്ത് തമിഴ്‌നാട് എംപിമാര്‍ രംഗത്തെത്തിയതാണ് ബഹളത്തിനിടയാക്കിയത്.
കാലപ്പഴക്കം ചെന്ന അണക്കെട്ടിന്റെ സുരക്ഷയിലുള്ള ആശങ്കയാണ് കേരളത്തിനുള്ളതെന്നും അതിനു പരിഹാരം പുതിയ അണക്കെട്ട് മാത്രമാണെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. ഭൂകമ്പസാധ്യതാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് 60 വര്‍ഷത്തെ ആയുസ്സാണ് കണക്കാക്കിയത്. 2000നു ശേഷമുണ്ടായ ഭൂമികുലുക്കങ്ങള്‍ അണക്കെട്ടിന്റെ ബലക്ഷയത്തിനു കാരണമായി. നിരവധി വിള്ളലുകളാണ് ഇതിനു ശേഷം രേഖപ്പെടുത്തിയത്. ഏതെങ്കിലും സാഹചര്യത്തില്‍ അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷത്തോളം ജനങ്ങളും പ്രദേശങ്ങളും പൂര്‍ണമായി നശിക്കും. ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു. ഇതിനെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പിന്തുണച്ചു. ഇതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്.
തമിഴ്‌നാടിന് ആവശ്യത്തിനു വെള്ളം നല്‍കാമെന്നു കേരളം വ്യക്തമാക്കിയിട്ടുെണ്ടന്നും ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്നും തമിഴ്‌നാട് എംപിമാരോട് സ്പീക്കര്‍ സുമിത്ര മഹാജന്‍ ചോദിച്ചു.
Next Story

RELATED STORIES

Share it