മുല്ലപ്പെരിയാര്‍: നിലപാട് തമിഴ്‌നാടിന് അനുകൂലമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഡാം സുരക്ഷിതമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മൂലമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിന്റെ അന്തസ്സത്തയ്ക്ക് കടകവിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഇതാണിപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജലനിരപ്പ് 152 ആയി ഉയര്‍ത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിക്കാന്‍ ഇടയാക്കിയത്. തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കപ്പെടുകയെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it