Kerala

മുല്ലപ്പെരിയാര്‍; തമിഴ്‌നാടിനെതിരെ സുപ്രിംകോടതിയെ സമീപിക്കും: പിജെ ജോസഫ്

മുല്ലപ്പെരിയാര്‍; തമിഴ്‌നാടിനെതിരെ സുപ്രിംകോടതിയെ സമീപിക്കും: പിജെ ജോസഫ്
X
pj joseph infocus

[related]

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്. തമിഴ്‌നാട് കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണ്. ഷട്ടറുകള്‍ തുറക്കും മുമ്പ് തമിഴ്‌നാട് കേരളത്തെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിയമസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തിര പ്രമേയം ആവശ്യപ്പെട്ട് ബിജിമോള്‍ എംഎല്‍എ നോട്ടീസ് നല്‍കി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്നും സര്‍ക്കാരിന്റെ നിസാഹയവസ്ഥ ചര്‍ച്ച ചെയ്യണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.142 അടിയില്‍ നിന്ന് ജലനിരപ്പ് താഴ്ത്തുകയാണ് വേണ്ടത്. ഇതിനായി തമിഴ്‌നാട് വെള്ളം എടുക്കുകയോ ഒഴുക്കി കളയാന്‍ അനുവദിക്കുകയോ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it