മുല്ലപ്പെരിയാര്‍ ഉപസമിതി ഒന്നിന് അണക്കെട്ടില്‍

കുമളി: സുപ്രിംകോടതി മേല്‍നോട്ടസമിതി നിയോഗിച്ച മുല്ലപ്പെരിയാര്‍ ഉപസമിതി ഒന്നിന് അണക്കെട്ടില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ജല കമ്മീഷനിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് ഗിരീഷ് ഉംബര്‍ജി ചെയര്‍മാനായുള്ള ഉപസമിതിയാണ് ജൂലൈ ഒന്നിന് അണക്കെട്ടില്‍ പരിശോധനയ്‌ക്കെത്തുക. മഴ ശക്തിപ്രാപിച്ചതോടെ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അണക്കെട്ടുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണു മുഖ്യമായും യോഗംചേരുന്നത്. ഇതിനുമുമ്പ് കഴിഞ്ഞ 27നാണ് ഉപസമിതി അണക്കെട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. പ്രത്യേക അജണ്ട ഇല്ലാതിരുന്നതിനാല്‍ ഉപസമിതി യോഗം ചേര്‍ന്നിരുന്നില്ല. അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഉപസമിതി പരിശോധനകള്‍ക്കായി 27ന് മുല്ലപ്പെരിയാറില്‍ എത്തിയത്. ഈ മാസം 30ന് യോഗം ചേരുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം യോഗം ചേരുന്നതിന് തമിഴ്‌നാടിന് അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് ജൂലൈ ഒന്നിലേക്കു യോഗം മാറ്റിയത്.
Next Story

RELATED STORIES

Share it