Flash News

മുല്ലപ്പെരിയാര്‍;മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിടി സതീശന്‍

മുല്ലപ്പെരിയാര്‍;മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിടി സതീശന്‍
X
vt-satheeshan-

തിരുവന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി സതീശന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരമാണെന്ന് സതീശന്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് കേരളം ഭരണപരമായും നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് എന്നതുതന്നെയായിരുന്നു. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തില്‍ കയറി മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ നടത്തിയ നിലപാട് മാറ്റം ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് ലംഘിക്കലാണെന്നും വിടി സതീശന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it