Sports

മുറേ നാലാംറൗണ്ടില്‍; ക്വിറ്റോവ പുറത്ത്

പാരിസ്: ലോക രണ്ടാം നമ്പര്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം നാലാംറൗണ്ടില്‍ ഇടംനേടി. എന്നാല്‍ വനിതാ സിംഗിള്‍സില്‍ 10ാം സീഡായ ചെക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ പുറത്തായി.
ഇന്നലെ നടന്ന മൂന്നാംറൗണ്ടില്‍ ക്രൊയേഷ്യയുടെ ഇവാ ന്‍ കാര്‍ലോവിച്ചിനെയാണ് മുറേ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 6-1, 6-4, 7-6. മറ്റൊരു മല്‍സരത്തില്‍ കാനഡയുടെ മിലോസ് റവോനിക്ക് 7-6, 6-2, 6-3ന് ആന്‍ഡ്രെ മാര്‍ട്ടിനെ തോല്‍പ്പിച്ചു.
ക്വിറ്റോവയെ അമേരിക്കയുടെ ഷെല്ലി റോജേഴ്‌സാണ് 0-6, 7-6, 0-6ന് അട്ടിമറിച്ചത്.
Next Story

RELATED STORIES

Share it