World

മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ അറബികളുമായി സഹകരിച്ചെന്ന് ഇസ്രായേല്‍ യുദ്ധമന്ത്രി

മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ അറബികളുമായി സഹകരിച്ചെന്ന് ഇസ്രായേല്‍ യുദ്ധമന്ത്രി
X
Moshe-Yaalon

ന്യൂയോര്‍ക്ക്: ഈജിപ്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സൈനികമേധാവികളുടെ സഹായത്തോടെ തങ്ങളാണ് ഈജിപ്തിലെ മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ മറിച്ചിട്ട് ജനറല്‍ അബ്ദുല്‍ ഫതാഹ് സീസിയെ പ്രസിഡന്റായി അവരോധിച്ചതെന്ന് ഇസ്രായേലി യുദ്ധമന്ത്രി മൊഷെ യഅ്‌ലോണ്‍.
അമേരിക്കന്‍ യഹൂദ ലോബിയിങ് ഗ്രൂപ്പായ ഐപാക്കിന്റെ വാര്‍ഷികയോഗത്തിലാണ് യഅ്‌ലോണിന്റെ വെളിപ്പെടുത്തല്‍. അല്‍സീസി ഭരണകൂടത്തെ നിലനിര്‍ത്തുന്നതാണ് ഇസ്രായേലിന്റെയും [related]പാശ്ചാത്യനാടുകളുടെയും താല്‍പര്യങ്ങള്‍ക്കു ഗുണകരമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് ഏകാധിപത്യങ്ങളുമായി ഇസ്രായേലിനുള്ള രഹസ്യബന്ധങ്ങള്‍ ഇതോടെ കൂടുതല്‍ വെളിച്ചത്തുവന്നിരിക്കുകയാണെന്ന് ഇസ്‌ലാമിക വൃത്തങ്ങള്‍ കരുതുന്നു.
ഹിസ്ബുല്ലയ്‌ക്കെതിരേ സൈനികനീക്കം നടത്തുന്നതിനും ഹമാസ് ഭരിക്കുന്ന ഗസയില്‍ ബോംബിടുന്നതിനും വേണ്ട പണം ഇസ്രായേലിനു സൗദി അറേബ്യ നല്‍കിയ രഹസ്യം അടുത്ത കാലത്ത് പുറത്തായിരുന്നു.
Next Story

RELATED STORIES

Share it