malappuram local

മുരിങ്ങമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷം

എടക്കര: മുരിങ്ങമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷമായി. കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ രണ്ട് ദിവസം കോന്നാടന്‍ അബ്ദുല്‍ അലിയുടെ തോട്ടത്തിലെ നൂറോളം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. കുലച്ചതും, കുലയ്ക്കാറായതുമായ വാഴകളാണ് ആന നശിപ്പിക്കപ്പെട്ടത്.
പാട്ടത്തിനെടുത്ത് നടത്തുന്ന കൃഷിയിടത്തില്‍ രാത്രി കാവലുണ്ടായിട്ടും കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. ഒരാഴ്ച മുന്‍പ് തൊട്ടടുത്തുള്ള കൂമഞ്ചേരി ഖാലിദിന്റെ വാഴകള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരുന്നു.
കരിയംമുരിയം വനത്തില്‍ നിന്നുമെത്തുന്ന വന്യമൃഗങ്ങള്‍ മേഖലയില്‍ കൃഷി അസാധ്യമാക്കിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. വന്യമൃഗശല്യം തടയുന്നതിന് വനാതിര്‍ത്തിയില്‍ രണ്ട് വര്‍ഷം മുന്‍പ് സോളാര്‍ വേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ ആനകളും, വിറക് ശേഖരിക്കുന്നവരും നശിപ്പിച്ചതിനെത്തുടര്‍ന്ന് സൗരേര്‍ജവേലിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. കാട്ടാനശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പഞ്ചായത്ത ംഗം സക്കിര്‍ പോക്കാവിലിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്നലെ വഴിക്കടവ് റെയ്ഞ്ച് ഓഫിസറെ കണ്ട് പരാതി നല്‍കി.
പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് മുരിങ്ങമുണ്ടയില്‍ കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it