മുഫ്തി മുഹമ്മദ് സയീദ് ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ആശുപത്രിയില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ഡിസംബര്‍ 24നാണ് ഇദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധയും പനിയും കുറയാത്തതിനാല്‍ ആരോഗ്യനില മോശമായി തന്നെ തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല സയീദിനെ സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it