Flash News

മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാംങ്മ അന്തരിച്ചു

മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാംങ്മ അന്തരിച്ചു
X
PA_Sangma

ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാംങ്മ(68) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ ആയിരുന്നു അന്ത്യം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. 1988-1990 കാലഘട്ടത്തില്‍ മേഘാലയ മുഖ്യമന്ത്രിയായിരുന്നു. എട്ടു തവണ ലോക്‌സഭാഗമായിട്ടുണ്ട്. 1947ല്‍ മേഘാലയയിലെ ചമ്പാത്തി ഗ്രാമത്തിലായിരുന്നു ജനനം.ഇന്ദിര-രാജീവ് മന്ത്രിസഭകളില്‍ സഹമന്ത്രി, നരസിംഹ റാവു മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാങ്മയോടുള്ള ആദരസൂചകമായി ലോക്‌സഭ ഇന്ന് മുതല്‍ മാര്‍ച്ച് എട്ടുവരെ നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it