മുന്‍ റസിഡന്റ് കമ്മീഷണര്‍ യുകെഎസ് ചൗഹാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേരള ഹൗസ് മുന്‍ റസിഡന്റ് കമ്മീഷണറും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കോഴിക്കോട്, വയനാട്
ജില്ലകളിലെ മുന്‍ കലക്ടറും സാഹിത്യകാരനും പരിഭാഷകനുമായ യു കെ എസ് ചൗഹാന്‍ ഐഎഎസ് എയിംസ് ആശുപത്രിയില്‍ അന്തരിച്ചു.
ഭൗതിക ശരീരം ചാണക്യപുരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചതിനു ശേഷം നാളെ രാവിലെ സ്വദേശമായ ലഖ്‌നോയിലേക്കു കൊണ്ടുപോവും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് എന്നിവര്‍ക്കു വേണ്ടിയും കേരള ഹൗസിനു വേണ്ടിയും റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, അഡീഷനല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ഡല്‍ഹിയിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍, കേരള ഹൗസ് കണ്‍ട്രോളര്‍ ബി ഗോപകുമാര്‍, പ്രോട്ടോകോള്‍ ഓഫിസര്‍ എസ് വിശ്വനാഥന്‍ പിള്ള, അസി. പ്രോട്ടോകോള്‍ ഓഫിസര്‍ കെ ജെ ജോസഫ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
മലയാളത്തില്‍ നിന്ന് ഒട്ടേറെ പ്രമുഖ കൃതികള്‍ ഹിന്ദിയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5.45ന് റസിഡന്റ് കമ്മീഷണറുടെ അധ്യക്ഷതയില്‍ കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അനുശോചനയോഗം ചേരും.
ഭാര്യ: നന്ദിത. മക്കള്‍: മന്‍പ്രിയ, സുഹാനി, അഥര്‍വ്.
Next Story

RELATED STORIES

Share it