Kottayam Local

മുന്‍ ഡയറക്ടര്‍മാര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു ലോകായുക്ത ഉത്തരവ്

കോട്ടയം: നാലുംനാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ ഡയറക്ടര്‍മാര്‍ക്കും ഭാര്യമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ഇന്നലെ കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോകായുക്തയിലാണ് ഹരജി പരിഗണിച്ചത്.
ലക്ഷങ്ങളുടെ തിരിമറി നടന്ന കേസില്‍ ജസ്റ്റിസുമാരായ പയസ് സി കുര്യാക്കോസ്, കെ പി ബാലചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. അനീഷ് മാത്യു, പോള്‍ പി തോമസ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബാങ്കിന്റെ തെങ്ങണ ബ്രാഞ്ചിന് സ്ഥലം വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ഇവരുടെ പരാതി. ഏകദേശം എണ്‍പതു ലക്ഷം രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. വി എന്‍ അഭിനവ് പറഞ്ഞു. കേസ് സംബന്ധിച്ച് 2011 ല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കക്ഷികള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാര്‍ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടയിലാണ് കേസ് ലോകായുക്ത പരിഗണിച്ചത്. ബാങ്കിന് ബ്രാഞ്ച് തുടങ്ങാ ന്‍ തീരുമാനം എടുത്തപ്പോള്‍ അന്നത്തെ ഡയറക്ടര്‍മാര്‍ ഭാര്യമാരെ ബിനാമിയാക്കി ഇരുപത്തിയൊന്‍പതു ലക്ഷത്തി പതിനായിരം രൂപ മുതല്‍മുടക്കില്‍ വാങ്ങിയ സ്ഥലം ഒരു കോടി 12 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. സ്ഥലം വാങ്ങുന്നതിന് മുന്നോടിയായി ബാങ്ക് കമ്മിറ്റി രൂപീകരിക്കുകയും ക്വട്ടേഷന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഭാര്യമാരെ ബിനാമിയാക്കി അന്നത്തെ ഡയറക്ടര്‍മാര്‍ ക്വട്ടേഷന്‍ മാത്രമാണ് സ്വീകരിച്ചത്. കൂടാതെ, ക്വട്ടേഷന്‍ ക്ഷണിക്കുന്നതില്‍ ബാങ്ക് രൂപീകരിച്ച കമ്മിറ്റി 87000 രൂപ ബ്രോക്കര്‍ ഫീ ഇനത്തില്‍ ഉള്‍പ്പെടുത്തി തട്ടിയെടുത്തെന്നും പരാതിക്കാര്‍ വ്യക്തമാക്കി.
അഴിമതി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് 2015 ല്‍ ആദ്യമായി അനീഷ് മാത്യു വിജിലന്‍സില്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it