മുന്‍ കൗണ്‍സിലറിന്റെ വാഹനം അടിച്ചുതകര്‍ത്തു
BY Sumeera SMR7 Dec 2015 4:57 AM GMT
Sumeera SMR7 Dec 2015 4:57 AM GMT
ആലപ്പുഴ: വലിയമരം വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ഒ കെ ഷെഫീക്കിന്റെ വാഹനം അക്രമികള്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് വാഹനം പുലയന്‍വഴി ജങ്ഷന് സമീപമുള്ള സ്നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് അടിച്ചുതകര്‍ത്തത്.
നഗരസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ചില തര്‍ക്കങ്ങളാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും കുറച്ചുനാളായി ചിലരില്‍നിന്നും ഭീഷണിയുള്ളതായും ഷഫീക്ക് പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ നിജസ്ഥിതി പുറത്തുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഷഫീഖിന്റെ കാര്‍ തല്ലിത്തകര്‍ത്ത വര്‍ക്കെതിരേ ശക്തമാ യ നടപടി സ്വീകരിക്കണമെന്ന് വലിയമരം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ഇടയില്‍ അരാജകത്വം സൃ ഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ആസൂത്രിത ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഈ ശക്തികള്‍ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ നാസറിന്റെ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തതെന്നും കമ്മിറ്റി ആരോപിച്ചു. വാര്‍ഡ് പ്രസിഡന്റ് എം ബാബു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സീനത്ത് നാസര്‍, ഇലയില്‍ സൈനുദ്ദീന്‍, കെ നാസര്‍, എ എം ഇസ്മയില്‍, ഷെറിന് റാവുത്തര്‍, ഷാജി മൂസ, എസ് അന്‍സാരി, ഇ കബീര്‍ സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT