മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദീപക് ഷോദന്‍ അന്തരിച്ചു

അഹ്മദാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോഷന്‍ ഹര്‍ഷാദല്‍ ഷോദാന്‍ (ദീപക് ഷോദന്‍) അന്തരിച്ചു. അഹ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു 87 കാരനായ ഷോദന്‍. ഇടംകൈയന്‍ ബാറ്റ്‌സ്മാനും ബൗളറുമായിരുന്നു അദ്ദേഹം.
25ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഷോദാന്‍ മൂന്ന് ടെസ്റ്റ് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1952ല്‍ ഈഡന്‍ ഗാര്‍ഡനില്‍ പാകിസ്താനെതിരേയായിരുന്നു ഷോദാന്റെ രാജ്യാന്തര അരങ്ങേറ്റം. എട്ടാം നമ്പര്‍ ബാറ്റ്‌സ്മാനായി കളത്തിലിറങ്ങിയ ഷോദാന്‍ പാകിസ്താനെതിരേ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി (110 റണ്‍സ്) നേടുകയും ചെയ്തിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 181 റണ്‍സാണ് ഷോദാന്റെ സമ്പാദ്യം. പ്രാദേശിക ക്രിക്കറ്റില്‍ ഗുജറാത്ത്, ബറോഡ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു.
Next Story

RELATED STORIES

Share it