Districts

മുന്നണികളെ പിന്തള്ളി കിഴക്കമ്പലത്ത് ട്വന്റി ട്വന്റി അധികാരത്തില്‍

കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തില്‍ ഇരുമുന്നണികളെയും പിന്തള്ളി ട്വന്റി ട്വന്റി എന്ന കൂട്ടായ്മ ഭരണം പിടിച്ചു. 2010ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് യുഡിഎഫായിരുന്നു ഗ്രാമപ്പഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി എല്ലാം മാറിമറിയുകയായിരുന്നു.
ഗ്രാമപ്പഞ്ചായത്തിലെ 19 വാ ര്‍ഡുകളിലേക്കും മല്‍സരിച്ച ട്വന്റി ട്വന്റി സ്ഥാനാര്‍ഥികളില്‍ 17 പേരും വിജയിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ എസ്ഡിപിഐയും ഒരു വാര്‍ഡി ല്‍ യുഡിഎഫും വിജയിച്ചു. എല്‍ഡിഎഫിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. 5ാം വാര്‍ഡായ കവുങ്ങാപറമ്പി ല്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി പി എം അബ്ദു ല്‍ റഹ്മാന്‍ വിജയിച്ചു. കിറ്റക്‌സ് കമ്പനിയുടെ മലിനീകരണ പ്രശ്‌നത്തിനെതിരേ രംഗത്തെത്തിയ സമരസമിതിയുടെ ചെയര്‍മാന്‍കൂടിയാണ് എസ്ഡിപിഐക്കു വേണ്ടി മല്‍സരരംഗത്തിറങ്ങി 510 വോട്ട് നേടിയ അബ്ദുല്‍ റഹ്മാന്‍. ആറാം വാര്‍ഡായ ചേലക്കുളത്താണ് യുഡിഎഫ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ച മൂന്ന് ട്വന്റി ട്വന്റി സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പൂക്കാട്ടുപടി ഡിവിഷനില്‍ നിന്നും ട്വന്റി ട്വന്റി സ്ഥാനാര്‍ഥി രത്‌നമ്മ ടീച്ചറും കിഴക്കമ്പലം ഡിവിഷനില്‍ നിന്ന് മറിയാമ്മ ജോണ്‍ കൊച്ചുമോളും വിജയിച്ചു. ജില്ലാ പഞ്ചായത്തിലേക്കും ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.
രണ്ടുവര്‍ഷം മുമ്പ് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ് മുഖ്യ കോ-ഓഡിനേറ്ററായാണ് ട്വന്റി ട്വന്റി എന്ന പേരില്‍ സംഘടന ആരംഭിച്ചത്. എന്നാല്‍ ട്വന്റി ട്വന്റിയുടെ വിജയം അരാഷ്ട്രീയവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. താല്‍ക്കാലിക ലാഭത്തിനായി ഇത്തരം സംഘടനകളെ അധികാരത്തിലെത്തിക്കുന്നത് ഭാവിയില്‍ വലിയ അപകടത്തിലേക്കായിരിക്കും നാടിനെ നയിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it