Kerala

മുന്നണികളുടെമദ്യനയം ജനവഞ്ചന: കെ എം അഷ്‌റഫ്

മുന്നണികളുടെമദ്യനയം ജനവഞ്ചന: കെ എം അഷ്‌റഫ്
X
km-ashraf-SDPI-

കോഴിക്കോട്: ഇരുമുന്നണികളുടെയും മദ്യനയം ശുദ്ധ കാപട്യവും ജനവഞ്ചനയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്. ആറു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതിനു ശേഷമാണ് മദ്യനയം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കൃത്യമായ ഒരു നിലപാട് സ്വീകരിക്കാതെ, മദ്യവര്‍ജനമാണ് എല്‍ഡിഎഫ് ലക്ഷ്യം എന്ന എവിടെയും തൊടാതെയുള്ള പ്രഖ്യാപനമാണ് പിണറായി വിജയന്‍ നടത്തുന്നത്. മദ്യം ലഭിക്കാന്‍ യഥേഷ്ടം അവസരമൊരുക്കി മദ്യവര്‍ജനം ലക്ഷ്യമായി കാണുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണെന്നും സമ്പൂര്‍ണ മദ്യനിരോധനം നിലപാടായി പ്രഖ്യാപിക്കാന്‍ ഇരുമുന്നണികളും തയ്യാറാവാത്തത് മദ്യ മുതലാളിമാരുമായുള്ള ഒത്തുകളി മൂലമാണെന്നും അഡ്വ. കെ എം അഷ്‌റഫ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it