Most popular

മുത്വലാഖ്: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് സുപ്രിംകോടതി നോട്ടീസ്

മുത്വലാഖ്: മുസ്‌ലിം  വ്യക്തിനിയമ ബോര്‍ഡിന് സുപ്രിംകോടതി നോട്ടീസ്
X
france-muslim-

ന്യൂഡല്‍ഹി: മുത്വലാഖ് (വിവാഹമോചനം സംബന്ധിച്ച മൂന്നു മൊഴിയും ഒന്നിച്ചുചൊല്ലല്‍) നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശിനി സൈറാബാനു സമര്‍പ്പിച്ച ഹരജിയില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് സുപ്രിംകോടതി നോട്ടീസയച്ചു. ആറാഴ്ചയ്ക്കകം മറുപടി ലഭിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് യു യു ലളിതും അടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം.
മുത്വലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സൈറാബാനു ഒക്ടോബറിലാണ് സുപ്രിംകോടതിയെ സമീപിച്ചത്. മുത്വലാഖ്, ബഹുഭാര്യത്വം എന്നിവയ്ക്ക് അനുമതി നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമത്തിലെ രണ്ടാംവകുപ്പിനുള്ള ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹരജിയില്‍, മുസ്‌ലിം വ്യക്തിനിയമത്തില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും ആരോപിച്ചിരുന്നു.
പ്രതികരണം തേടി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിനും ദേശീയ നിയമകമ്മീഷനും സുപ്രിംകോടതി നോട്ടീസ് അയക്കുകയുണ്ടായി. മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ സ്വമേധയാ എടുത്ത കേസും കോടതിയുടെ പരിഗണനയിലുണ്ട്. ക്രൂരപീഡനങ്ങളുടെ അനുഭവമുള്ളതിനാലാണ് മുത്വലാഖിനെതിരേ സുപ്രിംകോടതിയെ സമീപിച്ചതെന്ന് സൈറാബാനു പറഞ്ഞു.
Next Story

RELATED STORIES

Share it