kannur local

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സമരം ഒത്തുതീര്‍ന്നു

കണ്ണൂര്‍: മുത്തൂറ്റ് ഫിന്‍കോര്‍പിനെതിരേ കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ചിറ്റ് ആന്റ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) 30ദിവസമായി നടത്തിവരുന്ന സമരം ഒത്തുതീര്‍ന്നു. സംഘടനാപ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്‌ട്രോയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.

സംഘടനാസ്വാതന്ത്ര്യം അനുവദിക്കുക, സ്ത്രീജീവനക്കാരോട് മാന്യമായി പെരുമാറുക, പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക, ശാഖകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്.—
പിരിച്ചുവിട്ട മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്ത ആറുപേരെയും ഉടന്‍ തിരിച്ചെടുക്കാമെന്നും പ്രതികാരനടപടികള്‍ സ്വീകരിക്കില്ലെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കി.—
ചര്‍ച്ചയില്‍ സിഐടിയു സംസ്ഥാനസെക്രട്ടറി കെ പി സഹദേവന്‍, സമരസഹായസമിതി കണ്‍വീനര്‍ കെ അശോകന്‍, ചെയര്‍മാന്‍ അരക്കന്‍ബാലന്‍, ടി രാമകൃഷ്ണന്‍, പൂക്കോടന്‍ ചന്ദ്രന്‍, യൂനിയന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി സി സി രതീഷ്, എം ഷിബിന്‍, പി പി സജേഷ് എന്നിവരും മുത്തൂറ്റ് ഫിന്‍കോര്‍പ് വൈസ് പ്രസിഡന്റ് റാണ ജോസഫ്, ലേബര്‍ വിഭാഗം തലവന്‍ പ്രകാശ് ഒളിവര്‍, ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്‌ട്രോ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it