Flash News

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
X
muslimwomen-tripletalaq

[related] മുസ്ലിംകള്‍ക്കിടയിലെ മുത്തലാഖ് എന്ന വിവാഹ മോചന സമ്പ്രദായം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മുസ്ലിം മഹിള ആന്ധോളന്‍(ബിഎംഎംഎ). 50,000ല്‍ അധികം പേര്‍ ഒപ്പുവെച്ച നിവേദനം ദേശീയ വനിത കമ്മീഷന് സമര്‍പ്പിച്ചുവെന്ന് ബിഎംഎംഎ സ്ഥാപക സകിയ സോമ പറഞ്ഞു. വിഷയത്തില്‍ കമ്മീഷന്‍ ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം. മുത്തലാഖ് രീതി ഖുര്‍ആനിക അധ്യാപനങ്ങള്‍ക്ക് എതിരാണെന്ന് നിവേദനത്തില്‍ പറയുന്നു. ഏകപക്ഷീയമായ വിവാഹ മോചന സമ്പ്രാദായം നിരോധിക്കണമെന്നാണ് ഹരജി. 92 ശതമാനം മുസ്‌ലിം സ്ത്രീകളും വാചായുള്ള ഏകപക്ഷിയമായ മുത്തലാഖ് രീതി നിരോധിക്കണമെന്ന ആഗ്രഹിക്കുന്നവരാണെന്ന് തങ്ങളുടെ പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് സംഘടന പറഞ്ഞു.
അതിനിടെ, ശരീഅത്ത് നിയമം മുസ്‌ലിംകളെ പിന്നാക്കവസ്ഥയില്‍ തളച്ചിടുകയാണെന്നും ഏക സിവില്‍ കോഡ് നടപ്പാക്കുല്‍ അനിവാര്യമാണെന്നും ജസ്റ്റസ് മാര്‍കണ്ടേയ കഠ്ജു ട്വിറ്ററില്‍ കുറിച്ചു. മുസ്‌ലിം പണ്ഡിതന്‍മാര്‍ മതവിരുദ്ധമായ മുത്തലാഖിനെതിരെ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it