wayanad local

മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ വന്‍ തീപ്പിടിത്തം

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ വയനാട് വന്യജീവി സങ്കേതത്തില്‍ വന്‍ തീപ്പിടിത്തം. 40 ഏക്കര്‍ വനഭൂമി കത്തിനശിച്ചു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് കാട്ടുതീ പടര്‍ന്നത്.
സുല്‍ത്താന്‍ ബത്തേരിയിലെ രണ്ടു ഫയര്‍ഫോഴ്‌സ് യൂനിറ്റും പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും അഞ്ചു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആവശ്യത്തിനു ഫയര്‍ലൈന്‍ ഇല്ലാത്തതും ഫയര്‍ഫോഴ്‌സിന്റെ വാഹനം വനത്തിനുള്ളിലൂടെ കൊണ്ടുപോവാന്‍ കഴിയാത്തതും തീ പടരാന്‍ കാരണമായി.
വന്‍മരങ്ങളും പക്ഷിമൃഗാദികളും അഗ്നിക്കിരയായി. ശക്തമായ കാറ്റ് കാട്ടുതീക്ക് ആക്കംകൂട്ടി. ഇതോടെ വന്യജീവി സങ്കേതത്തിലെ സഫാരി ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it