മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ടി കെ ശങ്കരനാരായണന്

പാലക്കാട്: മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡിന് ടി കെ ശങ്കരനാരായണന്‍ അര്‍ഹനായി. ശങ്കരനാരായണന്റെ ഫാര്‍മ മാര്‍ക്കറ്റ് എന്ന നോവലിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ ശെല്‍വരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍ രാധാകൃഷ്ണന്‍ നായര്‍, ടി ആര്‍ അജയന്‍, സി പി ചിത്രഭാനു എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ജേതാവിനെ തിരെഞ്ഞടുത്തത്. അടുത്തമാസം അഞ്ചിന് മുണ്ടൂര്‍ കെഎവി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുണ്ടൂര്‍ കൃഷ്ണനുണ്ണി അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യകാരി കെ ആര്‍ മീര അവാര്‍ഡ് നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി പി ചന്ദ്രശേഖരന്‍, ഖജാഞ്ചി രഘുപാലാട്ട് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it