Kottayam Local

മുട്ടപ്പള്ളിയെ ആവേശത്തിലാക്കി ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജ്

മുട്ടപ്പള്ളി: ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഞായറാഴ്ച നടത്തിയ എരുമേലി പഞ്ചായത്തുതല പര്യടനം മുട്ടപ്പള്ളിയില്‍ സമാപിച്ചു. രാവിലെ എട്ടിന് പേരൂര്‍തോട് നിന്നാരംഭിച്ച പര്യടനം തുമരംപാറ, എലിവാലിക്കര, മുക്കൂട്ടുത്തറ, തയിണത്തടം, ഇടകടത്തി, കണമല, മൂക്കന്‍പെട്ടി, കാളകെട്ടി, എഴുകുംമണ്ണ്, എയ്ഞ്ചല്‍വാലി, മൂലക്കയം, തുലാപ്പള്ളി, എരുത്വാപ്പുഴ, പാണപിലാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് സമാപിച്ചത്.
സ്വീകരണ സദസ്സുകളിലെല്ലാം വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
ലോക തൊഴിലാളി ദിനമായ മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി മുക്കൂട്ടുത്തറയിലെ സ്വീകരണ യോഗത്തില്‍ പി സി ജോര്‍ജ് തൊഴിലാളികള്‍ക്കു മധുരം നല്‍കി.
വിജയിച്ച് കഴിഞ്ഞാല്‍ മൂക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണമാണു തന്റെ പ്രഥമ ലക്ഷ്യമെന്നും ജനങ്ങളുടെ ചിരകാലാഭിലാഷമായ മുക്കൂട്ടുതറ പഞ്ചായത്ത് നടപ്പാക്കി കിട്ടുന്നതില്‍ വീഴ്ച വരുത്തിയ യുഡിഎഫ് സര്‍ക്കാരിനെതിരായ ശക്തമായ ജനവിധിയായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ മണ്ഡലം പ്രസിഡന്റ് ലാല്‍ കൊക്കപ്പുഴ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് സക്കീര്‍, എസ്ഡിപിഐ മേഖലാ പ്രസിഡന്റ് കെ യു അലിയാര്‍ സംസാരിച്ചു.
വിവിധ സ്വീകരണ യോഗങ്ങളില്‍ കെ എഫ് കുര്യന്‍ കളപ്പുരയ്ക്കപ്പറമ്പില്‍, സെബി പറമുണ്ട, ഉമ്മച്ചന്‍ കൂറ്റനാല്‍, ജോസഫ് പനന്തോട്ടം, ജോയിക്കുട്ടി, ബാബുക്കുട്ടന്‍, കുഞ്ഞ്, അനീഷ് വാഴയില്‍, ഫിലിപ്പ്, മജോ എയ്ഞ്ചല്‍വാലി, ജയ് ചെങ്ങന്തറ, ജസ്റ്റിന്‍ കൂനംകുന്നേല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it