മുട്ടത്തറയിലെ മാതൃകാ സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിനും നൂറു ശതമാനം
BY Sumeera SMR28 April 2016 5:23 AM GMT
Sumeera SMR28 April 2016 5:23 AM GMT
തിരുവനന്തപുരം: സൗജന്യ വിദ്യാഭ്യാസത്തിലൂടെ അക്ഷരവെളിച്ചം പകരുന്ന മാതൃകാ സൗജന്യ വിദ്യാഭ്യാസകേന്ദ്രത്തിനു വീണ്ടും നൂറുമേനി വിജയം. സൗജന്യ വിദ്യാഭ്യാസരംഗത്ത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായി മാറിയിരിക്കുകയാണ് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന മുട്ടത്തറയിലെ ഈ അക്ഷരമുറ്റം. 35ലധികം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ ഒരാള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസോടെയാണ് നൂറുമേനി വിജയം നേടിയത്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയായ അപര്‍ണയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി അഭിമാനമായത്. കഴിഞ്ഞ വര്‍ഷവും നൂറുമേനി നേടിയത് കൂടാതെ രണ്ടു പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസോടെ വിജയിച്ചിരുന്നു. ഫീസ് വാങ്ങാതെയാണ് പഠനമെങ്കിലും മികവിന്റെയും മികച്ച അധ്യാപനത്തിന്റെയും വേറിട്ട വഴികള്‍ തേടിയാണ് ഈ സ്കൂള്‍ വിജയം ആവര്‍ത്തിക്കുന്നത്. ബിമല്‍ റോയിയുടെ നേതൃത്വത്തില്‍ 25ഓളം അധ്യാപകരാണ് അറിവ് പകര്ന്നുനല്കാന് ഒരേ മനസ്സായി മാതൃകക്ക് കരുത്തു പകരുന്നത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT