Idukki local

മുട്ടം ഷന്താള്‍ ജ്യോതി ജേതാക്കള്‍

മുട്ടം: മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടന്ന അഖില കേരള സിബിഎസ്ഇ ബാസ്‌കറ്റ്‌ബോള്‍ (ക്ലസ്റ്റര്‍ ആറ്) ചാംപ്യന്‍ഷിപ്പില്‍ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. വാശിയേറിയ കലാശപ്പോരാട്ടത്തില്‍ കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ ജേതാക്കളായ കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളിനെ68-61 എന്ന സ്‌കോറിനാണ് ഷന്താള്‍ ജ്യോതി തോല്‍പ്പിച്ചത്.
നേരത്തെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ 47-17എന്ന സ്‌കോറിന് ത്രിപ്പൂണിത്തറ ചോയ്‌സ് സ്‌കൂളിനെ പരാജയപ്പെടുത്തി തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ ചാംപ്യന്‍ഷില്‍ ജേതാക്കളായതോടെ ഹരിയാനയി ല്‍ നടക്കുന്ന സിബിഎസ്ഇ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ മുട്ടം ഷന്താള്‍ ജ്യോതി അര്‍ഹത നേടി.
സമാപനസമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും ഇന്ത്യ ന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ചാംപ്യന്‍ഷിപ്പ് നിരീക്ഷകനുമായ പി ജെ സണ്ണി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ അസോസിയേറ്റ് സെക്രട്ടറി സി എന്‍ ബാലകൃഷ്ണന്‍, ജില്ലാ ബാസ്‌കറ്റ്‌ബോ ള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജെന്‍സ് വി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഇ വി തോമസ്, ഗ്ലോബല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ജെ കാപ്പന്‍, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
തൊടുപുഴ സബ്ജില്ലാ കായികമേള മുതലക്കോടത്ത്

തൊടുപുഴ: തൊടുപുഴ വിദ്യാഭ്യാസ സബ്ജില്ലാ കായിക മേള 24, 25, 26 തിയ്യതികളില്‍ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും.
സബ്ജില്ലയിലെ 71 സ്‌കൂളുകളില്‍ നിന്നായി 1410 കുട്ടികള്‍ മൂന്ന് ദിസങ്ങളിലായി നടക്കുന്ന മേളയില്‍ പങ്കെടുക്കും. 24ന് രാവിലെ 9.30ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അടപ്പൂര്‍ അധ്യക്ഷനാകും. ഒന്നാം ദിവസം എല്‍പി വിഭാഗം മല്‍സരങ്ങളാണ് നടക്കുക.
മേളയുടെ നടത്തിപ്പിന് പതിനൊന്ന് സബ് കമ്മിറ്റികളുള്ള സ്വാഗതസംഘം രൂപീകരിച്ചു. തൊടുപുഴ എഇഒ ടി എ ജോസഫ് (ജനറല്‍ കണ്‍വീനര്‍), സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് ജോസഫ് കേളകത്ത് (കണ്‍വീനര്‍), ജോസ് തോമസ് (ഓര്‍ഗനൈസിങ് സെക്രട്ടറി), ഷാജന്‍ ജോസഫ്, മോളി ജോസഫ്, റോയി ടി ജോസ്, ആന്റണി (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരാണ് സ്വായതസംഘം ഭാരവാഹികള്‍.
Next Story

RELATED STORIES

Share it