Idukki local

മുടിപ്പാറയില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

അടിമാലി: ഗ്രാമപ്പഞ്ചായത്തിന്റെ ടൗണിലെ മാല്യന്യനീക്കം പൂര്‍ണമായി നിലച്ചതോടെ ജനജിവിതം ദുസ്സഹമായെന്നു മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയന്‍, സെക്രട്ടറി പി എം ബേബി, വൈസ് പ്രസിഡന്റ് കെ ആര്‍ വിനോദ് പറഞ്ഞു. മുടിപ്പാറയില്‍ അടിമാലി ഗ്രാമപഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് അടിയന്തരമായി മാലിന്യം സംസ്‌കരണ പ്ലാന്റ് നിര്‍മ്മിച്ച് പ്രശ്‌നം പരിഹക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
വ്യാപാര സംഘടന മുന്‍പും നിര്‍ദ്ദേശിച്ചതുപ്പോലെ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷ്യന്‍ പോലുള്ള ഏജന്‍സികളെ പദ്ധതി ഏല്‍പ്പിച്ച് അതീവ ശുചിത്വമുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കഴിയും. ഇരുപതു സെന്റ് സ്ഥലവും 30ലക്ഷം രൂപയുമാണ് പദ്ധതിക്കായി ഐ.എംഎ രണ്ടുവര്‍ം മുന്‍പ് പ്ലാന്റ്ിനായി ആവശ്യപ്പെട്ടിരുന്നത്.പ്രതിദിനം നാലു ടണ്‍ മാലിന്യമാണ് അടിമാലി മേഖലയില്‍ നിന്നും ഉണ്ടാകുന്നതെന്നതാണ് ഇവിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.എന്നാല്‍ എട്ടു ടണ്‍ മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റിന്റെ പദ്ധതിയാണ് ഐഎംഎ അവതരിപ്പിച്ചത്.
ഈ പദ്ധതി യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നും അതിനോട് വ്യാപരികള്‍ പൂര്‍ണമായി സഹകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.സമീപ മേഖലകളില്‍ നിന്നും അടിമാലി ടൗണിലും പരിസരത്തും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it