kasaragod local

മുച്ചിലോട്ട് ഭഗവതി തിരുമുടി അണിയുന്നത് ബാബു കര്‍ണമൂര്‍ത്തി

തൃക്കരിപ്പൂര്‍:മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ഭഗവതിയുടെ തിരുമുടി അണിയുന്നത് പിലിക്കോട് സ്വദേശി ബാബു കര്‍ണ്ണമൂര്‍ത്തി. പെരുങ്കളിയാട്ടത്തിന്റെ പ്രധാനപ്പെട്ട ചടങ്ങാണ് വരച്ചുവക്കല്‍.
ദേവിയുടെ പന്തല്‍ മംഗലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം തമ്പുരാട്ടിയുടെ കോലക്കാരനെ നിശ്ചയിക്കുന്ന ചടങ്ങാണിത്.
ക്ഷേത്ര തിരുനടയില്‍ വച്ച് ക്ഷേത്രം അവകാശിയായ ജ്യോതിഷന്മാര്‍ നടത്തിയ പ്രശ്‌നചിന്തയിലാണ് കോലക്കാരനെ തീരുമാനിച്ചത്. ഇനി കളിയാട്ടം കഴിയുന്നതുവരെ കോലക്കാരന്‍ ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ കുച്ചിലില്‍ വ്രത നിഷ്ഠയോടെ താമസിക്കും. ദേവിയുടെ തിരുമുടി അണിയാനുള്ള ഉള്‍ക്കരുത്തും മനക്കരുത്തും നേടിയെടുക്കുന്നത് ഈ വ്രതകാലത്താണ്. ഭാര്യ: അപര്‍ണ. മകന്‍: അനവദ്യ.
Next Story

RELATED STORIES

Share it