മുഖ്യവേദി പന്തലിന് കാല്‍നാട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ മുഖ്യവേദിയുടെ പന്തലിന്റെ കാല്‍നാട്ടല്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ആറുനില പന്തലാണ് മുഖ്യവേദിക്കായി ഒരുങ്ങുന്നത്. ചടങ്ങില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ പി നൗഫല്‍, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജോണ്‍സ് വി ജോണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it