kannur local

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പറന്നിറങ്ങും

കണ്ണൂര്‍: തിരക്കിട്ട പരിപാടിയും എല്‍ഡിഎഫിന്റെ പ്രതിഷേധവും കണക്കിലെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഹെലികോപ്ടറിലെത്തും. രാവിലെ ഒമ്പതിന് മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ നടക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നാമകരണവും പരീക്ഷണപ്പറക്കലും ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കോഴിക്കോട്ട് നിന്ന് ഹെലികോപ്ടറിലാണെത്തുക.
10മണിക്ക് ഇരിട്ടി ബാരാപോള്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി കാസര്‍കോട്ടേക്ക് പോകും. പിന്നീട് വൈകീട്ട് മൂന്നിന് വീണ്ടും കണ്ണൂരില്‍ തിരിച്ചെത്തുി കണ്ണൂര്‍ സാധുമണ്ഡപത്തില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 4മണി കൃഷ്ണമേനോന്‍ വനിതാകോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും സയന്‍സ് ബ്ലോക്ക് ഉദ്ഘാടനവും 4.30 വന്‍കുളത്തുവയലില്‍ വീടുകളുടെ താക്കോല്‍ദാന പരിപാടി,
4.45 കലക്ടറേറ്റില്‍ ഇ-ഓഫിസ് പദ്ധതി പ്രഖ്യാപനം, 5ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ലൈബ്രറി ഉദ്ഘാടനം, 6ന് സ്റ്റേഡിയം കോര്‍ണര്‍, 6.30 കണ്ണൂര്‍ ടൗണ്‍സ്‌ക്വയര്‍,
6.45ന് കണ്ണൂര്‍കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉദ്ഘാടനം, 7 മണി മൊയ്തുപാലം ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം രാത്രി എട്ടിന് മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോകും.—
Next Story

RELATED STORIES

Share it