മുഖ്യമന്ത്രി ഹരജി നല്‍കിയത് കപട മനസ്സാക്ഷിയെ സംരക്ഷിക്കാന്‍: വി എസ്
BY Sumeera SMR29 April 2016 4:36 AM GMT
Sumeera SMR29 April 2016 4:36 AM GMT
തിരുവനന്തപുരം: തന്റെ പ്രസംഗം തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷന് ബെഞ്ച് മുമ്പാകെ ഹരജി ഫയല്‍ ചെയ്തത് തന്റെ പ്രസംഗത്തിലൂടെ വിവസ്ത്രമാക്കപ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ 'കപടമനസ്സാക്ഷി'യെ സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു.
താന്‍ നടത്തുന്ന പ്രസംഗങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫയല്‍ ചെയ്ത ഐഎ 1191/2016 എന്ന കേസ് നാളെ വിചാരണയ്ക്കു വരുകയാണ്. മുന്‍സിഫ് കോടതികള്‍ അവധിയായതിനാല്‍ ജില്ലാകോടതിയുടെ വെക്കേഷന് ബെഞ്ചിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയും കൂട്ടരും നടത്തിയിട്ടുള്ള കൊടിയ അഴിമതികള്‍ പുറത്തുകൊണ്ടുവരുക തന്നെ ചെയ്യും. അതിന് തടയിടാന്‍ വേണ്ടി തന്റെ നാവു ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും വിഎസ് പറഞ്ഞു.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT