മുഖ്യമന്ത്രി വിഎസിനെതിരെ മാനനഷ്ടക്കേസ് നല്കി
BY ajay G.A.G28 April 2016 2:09 PM GMT
ajay G.A.G28 April 2016 2:09 PM GMT
തിരുവനന്തപുരം: തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. താന്‍ 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്ന അച്യുതാനന്ദന്റെ ആരോപണത്തിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയില്‍ മുഖ്യമന്ത്രി കേസുകൊടുത്തത്. വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്് ആരോപിച്ച്്് തിരഞ്ഞെടുപ്പു കമ്മീഷനിലും മുഖ്യമന്ത്രി പരാതി നല്കി.അടിസ്ഥാനരഹിതമായ ആരോപണങ്ങളും അവയെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ഹീനമാര്‍ഗത്തിലൂടെയും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തനിക്കെതിരായ ആരോപണങ്ങള്‍ എന്ന്് മുഖ്യമന്ത്രി ഹരജിയില്‍ ആരോപിച്ചു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT