മുഖ്യമന്ത്രി കാന്തപുരത്തെ സന്ദര്‍ശിച്ചു

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ എട്ടോടെ കാരന്തൂര്‍ മര്‍കസിലായിരുന്നു സന്ദര്‍ശനം. കൂടിക്കാഴ്ചയില്‍ അസാധാരണമായി ഒന്നുമില്ലെന്നും സൗഹൃദസന്ദര്‍ശനം മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാടുണ്ടെന്നും എന്നാലത് ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. രാഷ്ട്രീയമോ മദ്യനയമോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുന്ദമംഗലം സ്ഥാനാര്‍ഥി ടി സിദ്ദീഖിനെ സഹായിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചതായി വിവരമുണ്ട്.
Next Story

RELATED STORIES

Share it