kozhikode local

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണത്തിന് തയ്യാറാവണം: പി.അബ്ദുല്‍ ഹമീദ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണത്തിന് തയ്യാറാവണം: പി.അബ്ദുല്‍ ഹമീദ്
X
hammed

കോഴിക്കോട്: സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണത്തിന് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ഹമീദ്
സോളാര്‍ കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തുടക്കം മുതലെ സംശയത്തിന്റെ നിഴലിലാണ്. പേഴ്‌സണല്‍ സ്റ്റാഫും ഗണ്‍മാനും ഉള്‍പ്പെടെ മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ കേസില്‍ ഉല്‍പ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും താനറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. അഴിമതിക്കാരായ മറ്റുമന്ത്രിമാരെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ അമിതാവേശം ഈ സംശയം ബലപ്പെടുത്തുന്നതാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ല. തനിക്കെതിരെ നടക്കുന്ന ഗുഢാലോചനയുടെ ഫലമാണ് ഇത്തരം ആരോപണങ്ങളെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം കേരള ജനതയുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്നതിന്ന് തുല്യമാണ്. നിരന്തരമായി മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ കെ.പി.സി.സി നേതൃത്വം തയ്യാറാവണം. ഉമ്മന്‍ചാണ്ടിയില്‍ മിനിമം മാന്യതെയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച്  അന്വേഷണത്തെ നേരിടാനും തന്റെ ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തതിന് കേരള ജനതയോട് മാപ്പ് പറയാനും തയ്യാറാവണമെന്ന് പി.അബ്ദുല്‍ ഹമീദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it