Flash News

മുഖ്യമന്ത്രി ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X
pinarayi

ന്യൂഡല്‍ഹി:മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായി ഡല്‍ഹി സന്ദര്‍ശത്തിനെത്തിയ പിണറായി വിജയന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയെ കണ്ട പിണറായിയോട് ജിഎസ്ടി ബില്‍ പാസാക്കുന്നതില്‍ അനുകൂലനിലപാട് സ്വീകരിക്കണമെന്ന് ജെയ്റ്റ്‌ലി അഭ്യര്‍ത്ഥിച്ചു. ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദും അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാല് മണിക്ക് റെയ്‌സ്‌കോഴ്‌സ് റോഡിലെ വസതിയിലാണ് കൂടിക്കാഴ്ച. പിന്നീട് ആറ് മണിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി മലയാളികളും ജീവനക്കാരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണമാണ് പിണറായി വിജയന് വേണ്ടി ഒരുക്കിയത്.
Next Story

RELATED STORIES

Share it