Kollam Local

മുഖ്യമന്ത്രിയേയും ആര്യാടനേയും വഴിയില്‍ തടയും: എസ്ഡിപിഐ

കൊല്ലം:സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദയും ജില്ലയില്‍ പ്രവേശിച്ചാല്‍ തടയാന്‍ എസ്ഡിപിഐ ജില്ലാ സെക്രടറിയേറ്റ് യോഗം തീരുമാനിച്ചു. ഗുരുതരമായ ആരോപണമാണ് ഇരുവര്‍ക്കുമെതിരെ കേസിലെ പ്രതിയായ സരിത ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചത്തലത്തില്‍ യുഡിഎഫ് പക്ഷത്ത് നിന്നും ഒരു എംഎല്‍എ രാജി വെച്ചിരിക്കുന്നു. ആരോപണമുന്നയിക്കുക മാത്രമല്ല നുണപരിശോധനയ്കും തയ്യാറാണെന്ന് സരിത ആവര്‍ത്തിച്ചിട്ടുമുണ്ട്. കൂടാതെ ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.കെടുകാര്യസ്ഥതയും, പിടിപ്പുകേടും, അഴിമതിയും മൂലം രണ്ട് മന്ത്രിമാര്‍ അടുത്തിടെയാണ് രാജി വെച്ചത്. ഇങ്ങനെ അഴിമതിയില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന മന്ത്രിസഭയുടെ നേതാവ് തന്നെ ഇപ്പോള്‍ അഴിമതി ആരോപണം നേരിടുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്‌സണല്‍ സ്റ്റാഫും ആരോപണവിധേയരായി ജയിലേയ്ക്കയക്കപ്പെട്ടു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭ പിരിച്ച് വിട്ട് അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇരു മന്ത്രിമാരേയും ജില്ലയില്‍ തടയുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ പോരുവഴി, വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, സെക്രട്ടറി ഷറാഫത്ത് മല്ലം പങ്കെടുത്തു.
Next Story

RELATED STORIES

Share it