മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചുകഴിഞ്ഞാല്‍ ആര് മുഖ്യമന്ത്രിയാവണമെന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ വോട്ടുകാര്യം- 2016 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും താനുമാണ് പ്രചാരണം നയിക്കുന്നത്. ആരാണ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുകയെന്നത് തിരഞ്ഞെടുപ്പ് കഴിയുമ്പോഴാണ് തീരുമാനിക്കുക. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫിലോ കോണ്‍ഗ്രസ്സിലോ യാതൊരു പ്രശ്‌നവുമില്ല. എല്ലാവരും തങ്ങള്‍ മൂന്നുപേരുടെയും സ്ഥാനാര്‍ഥികളാണ്. അല്ലാതെ കെപിസിസി പ്രസിഡന്റിന് മാത്രമായി സ്ഥാനാര്‍ഥികളില്ല. അദ്ദേഹം ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it