kasaragod local

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പട്ടിണി സമരത്തിന്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് റിപബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിക്ക് മുമ്പില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്താന്‍ എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ അഞ്ചുവര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമരം വീണ്ടും ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അമ്മമാരുടെ നേതൃത്വത്തിലാണ് പട്ടിണി സമരം.
ദുരിതബാധിതരുടെ കടങ്ങള്‍ എഴു—തിത്തള്ളുമെന്ന് പലവട്ടം പ്രഖ്യാപിച്ചെങ്കിലും ജപ്തി നടപടികളുമായി ബാങ്കുകള്‍ നീങ്ങുകയാണ്. സൗജന്യ മരുന്നുവിതരണം മാസങ്ങളായി നിലച്ചിരിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. വര്‍ഷത്തി—ലൊരിക്കല്‍ നടത്താമെന്നേറ്റ പ്രത്യേക മെഡിക്കല്‍ ക്യാംപ് ഇതുവരെ നടന്നില്ല. ഇതുകാരണം ആയിരക്കണക്കിന് അര്‍ഹരായ രോഗികളാണ് മരണാസന്നരായി കിടക്കുകയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, പി പി കെ പൊതുവാള്‍, പ്രഫ. എം ഗോപാലന്‍, പ്രഫ. ടി ടി ജേക്കബ്, രാധാകൃഷ്ണന്‍ പെരുമ്പള, കരിവെള്ളൂര്‍ വിജയന്‍, പി വി ശോഭന, പ്രേമചന്ദ്രന്‍ ചോമ്പാല, മേരി വാഴയില്‍, ഇസ്മായില്‍ പള്ളിക്കര, ബി മിസ്‌രിയ, വി കെ രമേശന്‍, പി ശശിധരന്‍, എം ചന്ദ്രന്‍, സി വി പ്രേമരാജന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it