മുഖ്യമന്ത്രിയും മാണിയും രാജിവച്ച് മാപ്പ് പറയണം: എസ്ഡിപിഐ
BY Sumeera SMR10 Nov 2015 3:15 AM GMT
Sumeera SMR10 Nov 2015 3:15 AM GMT
തിരുവനന്തപുരം: മന്ത്രി കെ എം മാണി ഇനിയും മന്ത്രിപദത്തില്‍ കടിച്ചു തൂങ്ങുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണെന്നും മാണിയും മാണിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയും രാജിവച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ്. നിയമ വ്യവസ്ഥയെയും ജനകീയ പ്രതിഷേധത്തെയും അവഗണിച്ചുകൊണ്ട് മന്ത്രിസ്ഥാനത്തു തുടരുന്ന മാണി ജീര്‍ണ രാഷ്ട്രീയത്തിന് ഉദാഹരണമാണ്. ബാര്‍ കോഴ കേസില്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച മുഴുവന്‍ തുകയും മാണിയില്‍ നിന്നു തിരിച്ചുപിടിക്കണം. മുഖ്യമന്ത്രി മാണിയെ ഭയപ്പെടുന്നുവെന്നു തോന്നിപ്പിക്കുന്ന ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. അഴിമതിക്കാരെപ്പോലെ അപകടകരമാണ് അവരെ സംരക്ഷിക്കുന്നതും. അതിനാല്‍ അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രിയും മാണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കേണ്ടത് ജനാധിപത്യ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ അനിവാര്യമാണെന്നും അഷ്റഫ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
മോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMT