Flash News

മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴനല്‍കിയെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കി. രണ്ട് ഘട്ടമായാണ് തുക നല്‍കിയത്. അഞ്ച് കോടി 10 ലക്ഷം രൂപ മുഖ്യമന്ത്രിക്കു നേരിട്ടും ബാക്കി തുക മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ജോപ്പനും ജിക്കുവിനും നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി. ടീം സോളാറിന്റെ ലാഭവിഹിതം 40-60 ആയി വിഭജിച്ചെടുക്കാനായിരുന്നു ധാരണയെന്നും കമ്പനിയുടെ വളര്‍ച്ചയ്‌ക്കെന്ന പോലെ തകര്‍ച്ചയ്ക്കു പിന്നിലും മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ബിജു മൊഴി നല്‍കി.
ടീം സോളാര്‍ കമ്പനിയുടെയും തന്റെ ജീവിതത്തിന്റെയും തകര്‍ച്ചയ്ക്കു കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസുമാണെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഇന്നലെ മൊഴി നല്‍കി. ഇതേക്കുറിച്ച് പരാമര്‍ശിക്കാതെ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട ഒരു കാര്യവും പറയാനാവില്ലെന്നും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാര്‍ക്കും ടീം സോളാര്‍ കമ്പനിയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷന്‍ മുമ്പാകെ ബിജു വ്യക്തമാക്കിയിരുന്നു.
ടീം സോളാര്‍ കമ്പനിക്ക് ബിസിനസ് ഓര്‍ഡറുകള്‍ ശരിയാക്കി നല്‍കിയ വകയില്‍ ലഭിച്ച ലാഭവിഹിതത്തിന്റെ 20 ശതമാനം ഹൈബി ഈഡന്‍ എംഎല്‍എക്കു നല്‍കിയെന്നും ബിജു പറഞ്ഞിരുന്നു. എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ് എന്നിവര്‍ ടീം സോളാറിന്റെ ബിസിനസില്‍ സഹായിച്ചിരുന്നുവെന്നും പി സി വിഷ്ണുനാഥിന് പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപയും നല്‍കിയതായും ബിജു പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it