മുഖ്യമന്ത്രിക്കെതിരേ ബിജെപി പരാതി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ബിജെപി ഗവര്‍ണര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം പ്രസംഗം വളച്ചൊടിച്ച് അദ്ദേഹത്തെ അവഹേളിച്ചെന്നാണു പരാതി. നരേന്ദ്രമോദി കേരളത്തെ സോമാലിയയുമായി ഉപമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. എന്നാല്‍, പ്രധാനമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പ്രസംഗത്തില്‍നിന്നു വ്യക്തമാണ്. യൂനിസെഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ പഠനറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചതെന്നിരിക്കെ ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവച്ചു. മാത്രമല്ല, കേരളത്തെ സോമാലിയയുമായി താരതമ്യംചെയ്ത പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനോ സിപിഎം നേതാവ് പിണറായി വിജയനോ എതിരേ കേസ് കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it