മുഖ്യമന്ത്രിക്കെതിരേ ഒരു കേസും നിലവിലില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരേ ലോകായുക്തയിലോ ഉപലോകായുക്തയിലോ ഒരു കേസും നിലവിലില്ലെന്ന് ലോകായുക്ത. രാജു വാഴക്കാല എന്നയാള്‍ക്ക് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ 45 കേസുകള്‍ ഉണ്ടെന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മറുപടി നല്‍കിയിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് ലോകായുക്തയുടെ ഉത്തരവ്.
ക്രിമിനല്‍ കുറ്റം ചെയ്ത് വിചാരണ നടത്തി ശിക്ഷിക്കപ്പെടുന്നവര്‍ മാത്രമേ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അയോഗ്യരാവുന്നുള്ളൂവെന്നും ലോകായുക്തയ്ക്ക് മുന്നില്‍ വരുന്ന കേസുകള്‍ ഈ സ്വഭാവമുള്ളവയല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it