Flash News

മുഖ്യമന്ത്രിക്കെതിരേ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യണം; വി എസ് സുനില്‍കുമാര്‍ എംഎല്‍എ പരാതി നല്‍കി

തൃശ്ശൂര്‍:സോളാര്‍ കമ്മീഷന്റെ മുന്നില്‍ സരിതാ എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ആര്യാടന്‍ മുഹമ്മദ്, സരിതാ എസ് നായര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട തോമസ് കുരുവിള, ജിക്കുമോന്‍ എന്നിവര്‍ക്കെതിരേ ക്വിക്ക് വെരിഫേക്കഷന്‍ കൂടാതെ തന്നെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് വി എസ് സുനില്‍ കുമാര്‍ എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്കും ഡിജിപിക്കും പരാതി നല്‍കി.
സരിതയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് അഴിമതി നിരോധനനിയമത്തിലെ 12, 13 വകുപ്പുകളനുസരിച്ച് ഇങ്ങനെ ചെയ്യാന്‍ പ്രയാസമില്ലെന്നും സുനില്‍കുമാര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കെതിര അഴിമതി ആരോപണമുണ്ടാവുമ്പോള്‍ ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കണമെന്നാണ് സുനില്‍ കുമാറിന്റെ ആവശ്യം. ബുധനാഴ്ച വൈകിട്ട് നാലുമണിക്കാണ് സുനില്‍ കുമാര്‍ പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ നടപടിയില്ലാത്ത പക്ഷം നാളെ വിജിലന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുമെന്ന് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it