Flash News

മുഖ്യമന്ത്രിക്കെതിരായ ആരോപണം കേരളം ലജ്ജിക്കുന്നു:പിണറായി വിജയന്‍

ദുബയ്;  കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയുമായി ബന്ധപ്പെട്ട ബിജു രാധാകൃഷ്ണന്റെ ജുഡീഷ്യല്‍ കമ്മീഷന് നല്‍കിയ മൊഴി കേരളം ലജ്ജിക്കേണ്ട സ്ഥിതിയിലേക്കെത്തിയിരിക്കുകയാണന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ദുബയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌ക്കാരികമായും ധാര്‍മ്മികമായും അഴുക്ക് ചാലില്‍ വീണ ഭരണ രാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പില്‍ പുറത്ത് വരുന്നത്. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ചും രണ്ട് മന്ത്രിമാരടക്കമുള്ള ഭരണ നേതൃത്തത്തിലെ ഉന്നതരെ കുറിച്ചും സ്‌ഫോടനാതമായ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രാധാകൃഷ്ണന്റെ ജീവന്‍ അപായപ്പെടുത്താതിരിക്കാന്‍ പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണം. ഇപ്പോള്‍ പുറത്ത് വരുന്ന വിഷയത്തില്‍ ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ്സ് നേതൃത്തം ജനങ്ങളോട് വിശദീകരണം നല്‍കണം-പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it