മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പണം നല്‍കി: ബിജു രാധാകൃഷ്ണന്‍

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ കേന്ദ്ര സഹമന്ത്രിക്കും സംസ്ഥാന മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും കൈക്കൂലി നല്‍കിയിരുന്നതായി ബിജു രാധാകൃഷ്ണന്‍. കോഴിക്കോട് ജുഡീഷ്യ ല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സോളാര്‍ കേസിന്റെ വിചാരണയ്‌ക്കെത്തിയ ബിജു മാധ്യമപ്രവര്‍ത്തകര്‍ക്കുനല്‍കിയ 14 പേജുള്ള കത്തിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നല്‍കിയ കാര്യം സ്ഥിരീകരിക്കുന്നത്. രാവിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായും മുഖ്യമന്ത്രിക്ക് പണം നല്‍കിയ കാര്യം ബിജു സമ്മതിച്ചു. പുല്‍പ്പള്ളിയില്‍വച്ചും തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസില്‍വച്ചും പണം കൈമാറിയെന്ന് ബിജു പറഞ്ഞു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് അക്കമിട്ടു നിരത്തുന്ന കത്താണ് മാധ്യമങ്ങള്‍ക്കു നല്‍കിയത്. കത്തിലെ പ്രസക്തഭാഗങ്ങള്‍: ആറുകോടി രൂപയുടെ കേസുള്ള സോളാര്‍ കമ്പനി എങ്ങനെ 7.50 കോടി കൈക്കൂലി കൊടുത്തു എന്നാണ് ചിലരുടെ ചോദ്യം. ഇത് ശരിയല്ല. കമ്പനി പിരിച്ചത് ആറുകോടിയല്ല. 25 കോടിയിലധികം തുക പിരിച്ചിട്ടുണ്ട്. കമ്പനിയുടെ എംഡിയെന്ന നിലയില്‍ ഇക്കാര്യം ആധികാരികമായി എനിക്കാണ് അറിയുക. പിരിച്ച തുകയില്‍ ഭൂരിഭാഗവും കണക്കില്‍പെടുത്താന്‍ പറ്റാത്ത പണമായിരുന്നു. ഇതില്‍ ഭൂരിഭാഗവും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലിയായി നല്‍കി. മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കാണ് തുക നല്‍കിയത്. പ്രോജക്റ്റുകള്‍ അവര്‍ വാഗ്ദാനം ചെയ്ത സമയത്ത് നടക്കാതെ വന്നപ്പോള്‍ കമ്പനി പ്രതിസന്ധിയിലായി. ആറു കോടിക്കു മാത്രമാണ് കേസ് വന്നത്.
സോളാര്‍ കമ്മീഷനില്‍ സരിതയുടെ ക്രോസ് വിസ്താരം നടന്നിരുന്നുവെങ്കില്‍ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. ക്രോസ് വിസ്താരം ആവശ്യപ്പെട്ടതു മുതല്‍ ഇത് ഒഴിവാക്കാന്‍ സരിത ശ്രമം തുടങ്ങി. കേസ് വിസ്താരത്തെ കോണ്‍ഗ്രസ് നേതാക്കളും ഭയന്നിരുന്നു എന്നാണ് തമ്പാനൂര്‍ രവിയുടെ ശബ്ദരേഖ വ്യക്തമാക്കുന്നത്. ക്രോസ് വിസ്താരം തടയുന്നതിനാണ് സരിത രഹസ്യ വിചാരണ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഇത് സോളാര്‍ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ താന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങള്‍ ശരിവയ്ക്കുക മാത്രമാണ് സരിത സോളാര്‍ കമ്മീഷനില്‍ ചെയ്തത്. സരിതയുടെ ക്രോസ് വിസ്താരത്തിന് കോടതി അനുമതി നല്‍കിയിരുന്നുവെങ്കില്‍കോ ണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണങ്ങളും തെളിയിക്കപ്പെടുമായിരുന്നു. ആറിന് ക്രോസ് വിസ്താരം നടന്നിരുന്നുവെങ്കില്‍ ഏഴിന് മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും പി സി വിഷ്ണുനാഥിനുമെതിരെ താന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങള്‍ സരിത സോളാര്‍ കമ്മീഷനില്‍ ശരിവച്ചിട്ടുണ്ട്. മന്ത്രി എ പി അനില്‍കുമാറും കെ സി വേണുഗോപാലും സരിത ആവശ്യപ്പെട്ട പണം നല്‍കി സരിതയുടെ വായ അടപ്പിച്ചു.
Next Story

RELATED STORIES

Share it