മുഖ്യമന്ത്രിക്കില്ലാത്ത ഇമേജ് തനിക്കാവശ്യമില്ലെന്ന് കെ ബാബു
BY ajay G.A.G30 Jan 2016 11:29 AM GMT
X
ajay G.A.G30 Jan 2016 11:29 AM GMT
തിരുവനന്തപുരം : മുഖ്യമന്ത്രിക്കില്ലാത്ത ഒരു ഇമേജ് തനിക്കാവശ്യമില്ലെന്ന് മന്ത്രി കെ ബാബു. തന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ബാബു പറഞ്ഞു. താന്‍ രാജിയില്‍ ഉറച്ചു നിന്നാല്‍ മുഖ്യമന്ത്രിക്ക് ദോഷമാകുമെന്ന് കരുതുന്നത് തെറ്റാണെന്നും തന്റെ രാജി പിന്‍വലിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ ബാബു വ്യക്തമാക്കി.
തന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ല എന്നതുകൊണ്ടാണ് താന്‍ രാജി പിന്‍വലിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
യുഡിഎഫിനും കോണ്‍ഗ്രസിനും വിധേയനായി പ്രവര്‍ത്തിക്കുന്ന തന്റെ വ്യക്തിപരമായ തീരുമാനത്തിന് പ്രസക്തിയില്ലെന്നും അതിനാലാണ് രാജിക്കത്ത് സ്വീകരിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ രാജി പിന്‍വലിക്കുന്നതെന്നും ബാബു പറഞ്ഞു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT