wayanad local

മുഖം മിനുക്കി ജില്ലയിലെ ആദ്യത്തെ കാലിച്ചന്ത

മാനന്തവാടി: ജില്ലയില്‍ ആദ്യത്തേതും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് കാലിച്ചന്തയുടെ മുഖച്ഛായ മാറുന്നു. എടവക പഞ്ചായത്ത് നടപ്പാക്കിവരുന്ന ജലനിധിയിലുള്‍പ്പെടുത്തി 66 ലക്ഷം രൂപ മുടക്കിയാണ് കാലിച്ചന്ത നവീകരിച്ചിരിക്കുന്നത്.
കബനി പുഴയോട് ചേര്‍ന്നു കിടക്കുന്ന കാലിച്ചന്തയുടെ പ്രവര്‍ത്തനത്തോടെ പുഴ സംരക്ഷണവും മാലിന്യനിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് നവീകരണം ജലനിധി ഏറ്റെടുത്തത്. 1962 മുതലാണ് മാനന്തവാടി താഴെയങ്ങാടിയില്‍ പാണ്ടിക്കടവ് കന്നുകാലി ചന്ത തുടങ്ങിയത്.
ജില്ലയില്‍ മീനങ്ങാടിക്ക് പുറമെ ഇപ്പോഴും സജീവമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നതും പാണ്ടിക്കടവ് ചന്ത മാത്രമാണ്.
നിലവില്‍ ചൊവ്വ, ശനി ദിവസങ്ങളിലാണ് ചന്ത.
നവീകരണത്തിന്റെ ഭാഗമായി കന്നുകാലികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള സംവിധാനം, അറക്കാനുള്ള സൗകര്യം, കുടിവെള്ള സംവിധാനം, കന്നുകാലികളെ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യപ്രദമായ സംവിധാനം, മികച്ച സൗകര്യങ്ങളോടെയുള്ള സാനിറ്ററി കോംപ്ലക്‌സ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ ആധുനിക രീതിയിലുള്ള അറവുശാലയാക്കി മാറ്റാനും ആലോചനകളുണ്ട്.
ഇന്നു വൈകീട്ട് മൂന്നിന് മന്ത്രി പി കെ ജയലക്ഷ്മി നവീകരിച്ച കന്നുകാലിച്ചന്തയിലെ സാനിറ്ററി കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജോര്‍ജ് പാലംപറമ്പില്‍, ടി സി ജില്‍സണ്‍, നജ്മുദ്ദീന്‍, ആമിന അവറാന്‍, ജില്‍സണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it