മുഖം നോക്കാതെ നടപടി സ്വീകരിക്കണം- ആന്റണി

ന്യൂഡല്‍ഹി: ജനാധിപത്യവും നിയമവാഴ്ചയും പുലരുന്ന രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കേന്ദ്ര ഭരണകൂടത്തിന്റെ സംരക്ഷണമുള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസമായി പട്യാല ഹൗസ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സംഭവങ്ങളാണ്. കോടതിയില്‍ ഹാജരാക്കിയ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡ ന്റ് കനയ്യകുമാറിനെ മര്‍ദ്ദിച്ചത് കോടതി വളപ്പില്‍ പോലിസിന് മുന്നില്‍വച്ചാണ്. ഏറ്റവും അപകടരമായ നടപടിയാണിത്.
കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ, രാഷ്ട്രീയം നോക്കാ തെ ഏറ്റവും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഉണ്ടാവണമെ ന്നും എ കെ ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it