മുക്കുപണ്ട പണയതട്ടിപ്പ്: വനിതാ ബാങ്ക് മാനേജര്‍ പിടിയില്‍

കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചിലും വിദ്യാനഗര്‍ സായാഹ്ന ശാഖയിലും മുക്കുപണ്ടം പണയംവച്ച് 4.9 കോടി രൂപ തട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ പോലിസ് പിടിയില്‍. നായന്മാര്‍മൂല ബ്രാഞ്ചില്‍ നിന്ന് 3.7 കോടി രൂപയാണ് മുക്കുപണ്ടം പണയംവച്ച് തട്ടിയെടുത്തത്. സംഭവസമയത്ത് ബാങ്കില്‍ മാനേജറായിരുന്ന ഇരിയണ്ണി സ്വദേശിനി വിജയലക്ഷ്മി (45)യെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാനഗര്‍ സിഐ പ്രമോദന്‍ ഇന്നലെ കസ്റ്റഡിയിലെടുത്തത്.
വിദ്യാനഗര്‍ ബ്രാഞ്ചിലെ മാനേജര്‍ സന്തോഷ് പോലിസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്നലെ അമ്പലത്തറയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട് നാലുപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അപ്രൈസര്‍മാരായ സത്യപാല്‍, സതീഷ്, മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ ആദൂര്‍ കുണ്ടാറിലെ ഹാരിസ് സഖാഫി, ചെങ്കള തൈവളപ്പിലെ അബ്ദുല്‍മജീദ്, ജയരാജന്‍ എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it