kozhikode local

മുക്കത്ത് വന്‍ കഞ്ചാവു വേട്ട; മൂന്നരക്കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയും സഹോദരനും പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍.
നെല്ലിക്കാപറമ്പിലെ മാധവന്‍ എന്നറിയപ്പെടുന്ന കപ്പക്കാടന്‍ അബ്ദുല്‍ സഫീര്‍(24), സഹോദരന്‍ ഫൈസല്‍ (19) എന്നിവരാണ് കൊടുവള്ളി സിഐ എ പ്രേംജിത്ത്, മുക്കം എസ്‌ഐ. കെ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. കറുത്ത പറമ്പ് ഓടത്തെരുവില്‍ സ്വകാര്യ ആശുപത്രിക്ക് സമീപം കാറില്‍ കഞ്ചാവുമായി ഒരു സംഘമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നത്തെിയ പരിശോധനയിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെഇവര്‍ പിടിയിലായത്.ഇവരില്‍ നിന്നും മൂന്നര കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍പ്പനക്കെത്തിക്കാന്‍ ഉപയോഗിച്ച മാരുതി റിറ്റ്‌സ് കാറും 2900 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയോര ഗ്രാമങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവും മയക്ക് മരുന്നും എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സഫീര്‍.ഇയാളുടെ നേതൃത്വത്തില്‍ മുക്കം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘവും പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്ത് കിലോയോളം കഞ്ചാവ് മുക്കത്തും പരിസരങ്ങളില്‍ നിന്നുമായി പോലീസ് പിടികൂടിയിട്ടുണ്ട്.കഞ്ചാവ് വേട്ടക്ക് എസ്‌ഐ വത്സരാജ്, അഡീഷണല്‍ എസ്‌ഐ വി കെ സുരേഷ്, ഷിബില്‍ ജോസഫ്, അബ്ദുറഷീദ്, പി ബിജു, സതീഷ്, ബിജേഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it