kozhikode local

മുക്കം മാര്‍ക്കറ്റ് ചീഞ്ഞു നാറുന്നു; ശുചീകരണം നടത്താതെ മുനിസിപ്പാലിറ്റി

മുക്കം: ഇഎംഎസ് ഓഡിറ്റോറിയം റോഡിലെ മുക്കം മാര്‍ക്കറ്റിലേക്ക് മൂക്ക് പൊത്തി വേണം വരാന്‍. ചിക്കന്‍, മട്ടന്‍, ബീഫ്, സ്റ്റാളുകള്‍ക്കു അകത്തും പുറത്തും മാംസാവശിഷ്ടങ്ങള്‍ കെട്ടികിടക്കുന്നു.
വെയിസ്റ്റ് കൊണ്ടു പോകുന്ന രക്തക്കറയടങ്ങിയ ചാക്കുകള്‍ കടക്ക് പുറത്ത് ഉണക്കാനിടുന്നതും ദുര്‍ഗന്ധം വര്‍ധിപ്പിക്കുന്നു.
മാലിന്യ-ദുര്‍ഗന്ധ പ്രശ്‌നം പരിഹരിക്കാന്‍ മല്‍സ്യമാര്‍ക്കറ്റ് ഇവിടെ നിന്നു മാറ്റിയെങ്കിലും ദുര്‍ഗന്ധത്തില്‍ വലിയ കുറവുണ്ടായിട്ടില്ല. യാതൊരു ശുചീകരണവും നടത്താതെ മുന്‍സിപ്പാലിറ്റി അധികൃതരും അനാസ്ഥ കാണിക്കുന്നതായി കടക്കാര്‍ പറയുന്നു. ആരോഗ്യവകുപ്പാവട്ടെ മാര്‍ക്കറ്റിലേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it